ശബരിമല സന്ദർശിക്കുന്നവർ ഇത് നോക്കി വച്ചോളൂ; നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

news image
Nov 10, 2025, 8:35 am GMT+0000 payyolionline.in

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇനി ഈ ട്രെയിൻ സൗകര്യം കൂടി ഉപയോഗപ്പെടുത്താം. നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നും കൊല്ലം വരെയും തിരിച്ചും എത്തുന്ന തരത്തിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ ശബരിമല സ്പെഷ്യൽ എക്സ്പ്രസ് കാച്ചിഗുഡ – തിരുപ്പതി – തിരുച്ചിറപ്പള്ളി – മധുര – വിരുദനഗർ – രാജപാളയം – തെങ്കാശി – ചെങ്കോട്ട – പുനലൂർ എന്നീ സ്ഥലങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്. ട്രെയിൻ നമ്പർ 07111 നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 20, 27, ഡിസംബർ 04, 11, 18, 25, 2026 ജനുവരി 01, 08, 15 എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്കാണ് നന്ദേഡ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിക്കുന്നത്. കൊല്ലത്തുനിന്ന് തിരിച്ച്പോകുന്ന ട്രെയിൻ നമ്പർ 07112 കൊല്ലം – നന്ദേഡ് ശബരിമല സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 22, 29, ഡിസംബർ 06, 13, 20, 27, 2026 ജനുവരി 03, 10, 17 എന്നീ തീയതികളിലാണ് ഉണ്ടാകുക. മുകളിൽ പറഞ്ഞ ദിവസങ്ങളിൽ ട്രെയിൻ രാവിലെ 05:40 ന്കൊല്ലം സ്റ്റേഷനിൽ ആരംഭിക്കും

 

ഈ ട്രെയ്‌നിനായുള്ള ടിക്കറ്റ് ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്കും കേരളത്തിലെ മറ്റ്സ്ഥലങ്ങളിലേക്കും വരാനാഗ്രഹിക്കുന്നവർക്ക് ഉപകരിക്കുന്ന രീതിയിലാണ് സ്പെഷ്യൽ ട്രെയിൻ ഓടുന്നത്. ഈ സൗകര്യം യാത്രക്കാർ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ട്രെയിൻ സ്റ്റേഷനുകളും സമയവും ചുവടെ:

ട്രെയിൻ നമ്പർ 07111 നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസ്

നന്ദേഡ്: 10:00 AM
മുഖേഡ്: 10:38 AM
ധർമ്മബാദ്: 11:35 AM
ബസാർ: 11:55 AM
നിസാമാബാദ് ജംഗ്ഷൻ: 12:30 PM
കമറെഡ്ഡി: 01:25 PM
മെഡ്ച്ചൽ: 02:40 PM
ബൊലാറൂം: 03:15 PM
കാച്ചിഗുട (ഹൈദരാബാദ്): 03:50 PM
ഷഡ്നഗർ: 05:03 PM
ജഡ്ചേർല: 05:38 PM
മെഹ്ബൂബ്നഗർ: 05:58 PM
വാൻപർത്തി റോഡ്: 06:40 PM
ഗഡ്വാൾ: 08:00 PM
കുർണ്ണൂൽ സിറ്റി: 08:25 PM
ധോനെ ജംഗ്ഷൻ: 10:15 PM
ഗൂട്ടി: 12:28 AM
തടിപദ്രി: 01:08 AM
യ്യേറഗുണ്ട്ല: 02:08 AM
കടപ്പ: 02:53 AM
രാസംപേട്ട: 03:48 AM
റെനിഗുണ്ട: 07:50 AM
തിരുപ്പതി: 08:25 AM
ചിറ്റൂർ: 09:43 AM
കാട്പ്പാടി ജംഗ്ഷൻ: 11:00 AM
തിരുവണ്ണാമലൈ: 12:40 PM
വില്ല്പുരം: 01:55 PM
വൃദ്ധാചലം: 03:00 PM
തിരുച്ചിറപ്പള്ളി: 04:30 PM
ഡിണ്ട്ക്കൽ: 05:30 PM
മധുര: 07:20 PM
വിരുദനഗർ: 08:13 PM
ശിവകാശി: 08:40 PM
ശ്രീവില്ലിപ്പുത്തൂർ: 08:58 PM
രാജപാളയം: 09:13 PM
ശങ്കരൻകോവിൽ: 09:40 PM
കടയനല്ലൂർ: 10:03 PM
തെങ്കാശി: 10:30 PM
ചെങ്കോട്ട: 11:00 PM
പുനലൂർ: 01:10 AM
കൊല്ലം: 03:00 AM

 

ട്രെയിൻ നമ്പർ: 07112 കൊല്ലം – നന്ദേഡ് ശബരിമല സ്പെഷ്യൽ എക്സ്പ്രസ്

കൊല്ലം: 05:40 AM
പുനലൂർ: 09:20 AM
ചെങ്കോട്ട: 11:30 AM
തെങ്കാശി: 11:50 AM
കടയനല്ലൂർ: 12:15 PM
ശങ്കരൻകോവിൽ: 12:45 PM
രാജപാളയം: 01:13 PM
ശ്രീവില്ലിപ്പുത്തൂർ: 01:30 PM
ശിവകാശി: 01:43 PM
വിരുദനഗർ: 02:30 PM
മധുര: 03:40 PM
ഡിണ്ട്ക്കൽ: 04:50 PM
തിരുച്ചിറപ്പള്ളി: 06:15 PM
വൃദ്ധാചലം: 07:48 PM
വില്ല്പുരം: 09:10 PM
തിരുവണ്ണാമലൈ: 10:20 PM
കാട്പ്പാടി ജംഗ്ഷൻ: 12:10 AM
ചിറ്റൂർ: 12:48 AM
തിരുപ്പതി: 02:40 AM
റെനിഗുണ്ട: 03:20 AM
രാസംപേട്ട: 04:53 AM
കടപ്പ: 05:38 AM
യ്യേറഗുണ്ട്ല: 06:13 AM
തടിപദ്രി: 07:13 AM
ഗൂട്ടി: 08:03 AM
ധോനെ ജംഗ്ഷൻ: 09:30 AM
കുർണ്ണൂൽ സിറ്റി: 10:28 AM
ഗഡ്വാൾ: 11:20 AM
വാൻപർത്തി റോഡ്: 11:40 AM
മെഹ്ബൂബ്നഗർ: 12:28 PM
ജഡ്ചേർല: 12:48 PM
ഷഡ്നഗർ: 01:18 PM
കാച്ചിഗുട (ഹൈദരാബാദ്): 02:30 PM
ബൊലാറൂം: 03:40 PM
മെഡ്ച്ചൽ: 04:00 PM
കമറെഡ്ഡി: 05:23 PM
നിസാമാബാദ് ജംഗ്ഷൻ: 06:20 PM
ബസാർ: 06:55 PM
ധർമ്മബാദ്: 07:13 PM
മുഖേഡ്: 07:50 PM
നന്ദേഡ്: 11:30 PM

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe