ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജ്യം കനത്ത ജാഗ്രതയിൽ. രാജ്യ വ്യാപകമായി പരിശോധന പുരോഗമിക്കുകയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. രാജ്യത്തെ എയർപോർട്ടുകൾ മെട്രോ സ്റ്റേഷനുകൾക്ക് ജാഗ്രത നിർദ്ദേശം.
സാവധാനത്തിൽ നീങ്ങിയ വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തി. പിന്നാലെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. റോഡിന് നടുവിലാണ് സ്ഫോടനം നടന്നത്. കാറിന് സമീപമുണ്ടായിരുന്നവർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചു. സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനത്തിന്റെ ആഘാതം നിരീക്ഷിച്ച ഉന്നത ഉദ്യോഗസ്ഥർ അട്ടിമറി സാധ്യതയും തള്ളുന്നില്ല. സ്ഫോടനം സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നു.
