അറ്റകുറ്റപ്പണി: ഈ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, ചിലത് വഴി തിരിച്ചു വിടും

news image
Nov 14, 2025, 4:03 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി.

 

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

 

  • മധുര– ഗുരുവായൂർ എക്‌സ്‌പ്രസ്‌(16327) 22 ന്‌ കൊല്ലത്തും നാഗർകോവിൽ –കോട്ടയം എക്‌സ്‌പ്രസ്‌(16366) കായംകുളത്തും സർവീസ്‌ അവസാനിപ്പിക്കും.

 

  • ചെന്നൈ– തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 21ന്‌ കോട്ടയത്ത്‌ യാത്ര അവസാനിപ്പിക്കും

 

  • ഹസ്രത്‌ നിസാമുദ്ദീൻ–തിരുവനന്തപുരം 24ന്‌ കായംകുളത്ത്‌ യാത്ര അവസാനിപ്പിക്കും

 

  • ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ്‌ 25ന് എറണാകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കുംപുറപ്പെടുന്നതിലെ മാറ്റം

     

    • ഗുരുവായൂർ– മധുര എക്‌സ്‌പ്രസ്‌(16328) 23ന്‌ പകൽ 12.10ന്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക

     

    • തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12696) 22 ന്‌ രാത്രി 8.05 ന്‌ കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക

     

    • തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ്‌(22208) 26ന്‌ രാത്രി 10.35ന്‌ എറണാകുളം ജങ്‌ഷനിൽനിന്നായിരിക്കും

    വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

     

    • തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12624) 22ന്‌ ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.

     

    • തിരുവനന്തപുരം നോർത്ത്‌–ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) 22ന്‌ ആലപ്പുഴ വഴി.

     

    • തിരുവനന്തപുരം നോർത്ത്‌ –എസ്‌എംവിടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌ 22ന്‌ ആലപ്പുഴ വഴി.

     

    • തിരുവനന്തപുരം നോർത്ത്‌–മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌(16629) 22ന്‌ ആലപ്പുഴ വഴി. ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും 

    • കന്യാകുമാരി–ദിബ്രുഗഡ്‌ വിവേക്‌ സ‍ൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(22503) 22ന്‌ ആലപ്പുഴ വഴി.

     

    • തിരുവനന്തപുരം സെൻട്രൽ–രാമേശ്വരം അമൃതഎക്‌സ്‌പ്രസ്‌(16343) 22ന്‌ ആലപ്പുഴ വഴി.

     

    • തിരുവനന്തപുരം നോർത്ത്‌–നിലന്പൂർ റോഡ്‌ രാജ്യറാണി എക്‌സ്‌പ്രസ്‌(16349) 22ന്‌ ആലപ്പുഴ വഴി.ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും

     

    • തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌(16347) 22ന്‌ ആലപ്പുഴ വഴി.

     

    • തിരുവനന്തപുരം നോർത്ത്‌–മുംബൈ ലോക്‌മാന്യതിലക്‌ ടെർമിനസ്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌(01464) 22ന്‌ ആലപ്പുഴ വഴി.

    വൈകിയോടുന്ന ട്രെയിനുകൾ

     

    • താംബരം–ഗുരുവായൂർ എക്‌സ്‌പ്രസ്‌(16127) 25ന്‌ 2.20 മണിക്കൂറും ഗുരുവായൂർ–താംബരം എക്‌സ്‌പ്രസ്‌ (16128) 25ന്‌ രണ്ട്‌ മണിക്കൂറും വൈകിയോടും.

     

    • തൂത്തുക്കുടി–പാലക്കാട്‌ ജങ്‌ഷൻ പാലരുവി എക്‌സ്‌പ്രസ്‌ (16791) 22ന്‌ അരമണിക്കൂർ വൈകിയോടും
      • മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌(16348) 27, ഡിസംബർ രണ്ട്‌ തീയതികളിൽ 40 മിനിട്ടും 25ന്‌ രണ്ടരമണിക്കൂറും വൈകിയോടും.

       

      • ഹസ്രത്‌ നിസാമുദീൻ–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (22654) ഡിസംബർ ഒന്നിന്‌ അരമണിക്കൂർ വൈകിയോടും

       

      • രാമേശ്വരം –തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്‌(16344) 25ന്‌ രണ്ട്‌ മണിക്കൂർ വൈകിയോടും

       

      • മംഗളൂരു സെൻട്രൽ–തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്‌(16603) 25ന്‌ ഒന്നരമണിക്കൂർ വൈകിയോടും.

       

      • തിരുപ്പതി–കൊല്ലം എക്‌സ്‌പ്രസ്‌(17421) 25ന്‌ അരമണിക്കൂർ വൈകിയോടും

       

      • ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 25ന്‌ 20 മിനിട്ട്‌ വൈകിയോടും

       

      • തിരുവനന്തപുരം ജങ്‌ഷൻ–തിരുവനന്തപുരം നോർത്ത്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌(06164) 25ന്‌ ഒന്നരമണിക്കൂർ വൈകി ഓടും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe