ഓൺലൈനിൽ പുതിയ ഫോൺ ഓർഡർ ചെയ്തു ; ലഭിച്ചത് പഴയ ഫോൺ ; ഗ്യാലറിയിൽ അന്യരുടെ ചിത്രങ്ങൾ

news image
Nov 19, 2025, 9:40 am GMT+0000 payyolionline.in

വളപട്ടണം :  ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഫോണിനു പകരം ആരോ ഉപയോഗിച്ച ഫോൺ നൽകി വഞ്ചിച്ചതായി പരാതി. അഴീക്കോട് പനക്കട ഹൗസിൽ പി.രാധാകൃഷ്ണനാണ് ഫ്ലിപ്കാർട് വഴി വാങ്ങിയ ഫോൺ സംബന്ധിച്ചു ടൗൺ പൊലീസിൽ പരാതി നൽകിയത്. പാഴ്സലായി വന്ന മൊബൈൽ ഫോൺ വാങ്ങി ഓൺ ചെയ്തപ്പോൾ ഗാലറിയിൽ ആരുടെയോ വ്യക്തിപരമായ ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ഫോൺ മുൻപ് ആരോ ഉപയോഗിച്ചതാണെന്നു മനസ്സിലായത്. ഓൺലൈൻ സൈറ്റ് വഴി ബന്ധപ്പെട്ടപ്പോൾ അവർ ആവശ്യപ്പെട്ട പ്രകാരം അടുത്തുള്ള സർവീസ് സെന്ററിനെ സമീപിച്ചു. കഴിഞ്ഞ 12ന് ലഭിച്ച ഫോൺ ജൂലൈ 1 മുതൽ ആരോ ഉപയോഗിച്ചതാണെന്നു കണ്ടെത്തി. എന്നാൽ മറ്റൊരാൾ ഉപയോഗിച്ചതാണെന്ന റിപ്പോർട്ട് മറച്ചുവച്ച് ഫോണിന് സ്ക്രാച്ച് ഉണ്ടെന്ന തെറ്റായ റിപ്പോർട്ടാണ് സർവീസ് സെന്റർ നൽകിയതെന്നു പരാതിയിൽ പറയുന്നു. സ്ക്രാച്ചുണ്ടെന്ന റിപ്പോർട്ട് നൽകിയതിനാൽ ഫോൺ മാറ്റി നൽകാനാവില്ലെന്നാണ് ഓൺലൈൻ സൈറ്റിൽ നിന്നു ലഭിച്ച മറുപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe