ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത്​ മൂന്നു ലക്ഷത്തോളം ഭക്തര്‍; തിരക്ക് കുറക്കാൻ നിയന്ത്രണം

news image
Nov 20, 2025, 6:04 am GMT+0000 payyolionline.in

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്​ ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തര്‍. 2,98,310 പേർ ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ എത്തി. നവംബര്‍ 16ന് 53,278, 17ന് 98,915, 18ന് 81,543 പേർ വീതമാണ് മറ്റുദിവസങ്ങളിലെ ഭക്തരുടെ എണ്ണം.

സ്പോട്ട് ബുക്കിങ് 5000ൽ ഒതുക്കി

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ള്ള സ്പോ​ട്ട് ബു​ക്കി​ങ് ദി​നം​​​പ്ര​തി 5000 ആ​ക്കി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. നി​ല​വി​ൽ 20,000 പേ​ർ​ക്കു​വ​രെ സ്പോ​ട്ട് ബു​ക്കി​ങ് അ​നു​വ​ദി​ച്ച​ത്​ അ​നി​യ​ന്ത്രി​ത​മാ​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കി​ന്​ കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. ന​വം​ബ​ർ 24 വ​രെ ഈ ​നി​യ​ന്ത്ര​ണം തു​ട​രാ​നാ​ണ്​ നി​ർ​ദേ​ശം.

വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത, അ​ത​ത് ദി​വ​സ​ത്തെ ടി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​രെ മാ​ത്ര​മേ പ​മ്പ​യി​ൽ ​നി​ന്ന് ക​ട​ത്തി​വി​ടാ​വൂ. ടി​ക്ക​റ്റി​ൽ പ​റ​യു​ന്ന സ​മ​യ​ത്തി​ന് ആ​റു​മ​ണി​ക്കൂ​ർ ​മു​മ്പ്​ മു​ത​ൽ പ​മ്പ​യി​ൽ​ നി​ന്ന് ക​ട​ത്തി​വി​ടാം. രേ​ഖ​പ്പെ​ടു​ത്തി​യ സ​മ​യ​ത്തി​ന്​ 18 മ​ണി​ക്കൂ​റി​നു ​ശേ​ഷം എ​ത്തു​ന്ന​വ​രെ ക​ട​ത്തി​വി​ടാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ദി​വ​സ​വും ഒ​രു​ ല​ക്ഷ​ത്തോ​ളം ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​​നെ​ത്തു​ന്ന​തി​നാ​ൽ സ്പോ​ട്ട് ബു​ക്കി​ങ് ദി​നം​പ്ര​തി 10,000 ആ​ക്കി ചു​രു​ക്ക​ണ​മെ​ന്ന് ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. നി​ല​വി​ൽ തീ​യ​തി നോ​ക്കാ​തെ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ് ടി​ക്ക​റ്റു​ള്ള​വ​രെ​യെ​ല്ലാം പ​മ്പ​യി​ൽ​നി​ന്ന് ക​ട​ത്തി​വി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക്​ അനുമതി

കൊച്ചി: ശബരിമലയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്​ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക്​ ഹൈകോടതി അനുമതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇളവ്​ അനുവദിച്ചത്​. അതേസമയം, മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന്​ നിയന്ത്രണം തുടരും.

വിദഗ്​ധ സമിതി രൂപവത്​കരിക്കണം

കൊച്ചി: പശ്ചാത്തല സൗകര്യത്തിനും തിരക്ക്​ നിയന്ത്രണത്തിനുമായി ശബരിമലയിൽ വിദഗ്​ധ സമിതി രൂപവത്​കരിക്കണമെന്ന്​ ദേവസ്വം ബോർഡിനോട്​ ഹൈകോടതി. ഗതാഗതം, നഗര ആസൂത്രണം, സിവിൽ എൻജിനിയറിങ്​, ദുരന്ത നിവാരണം, തിരക്ക്​ കൈകാര്യം, പരിസ്ഥിതി, പൊതുജനാരോഗ്യം, ഐ.ടി എന്നീ വിഭാഗത്തിലെ വിദഗ്​ധർ അടങ്ങുന്നതാകണം കമ്മിറ്റി.

മറ്റ്​ നിർദേശങ്ങൾ:

1.ഇന്‍റഗ്രേറ്റഡ്​ കൺട്രോൾ റൂം തുറക്കണം.

2. വെർച്വൽ ക്യു ബുക്കിങ് 70,000 ആയി നിജപ്പെടുത്തണം.

3. എരുമേലി, നിലക്കൽ, പമ്പ, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ റെയിൽവേ സ്​റ്റേഷൻ എന്നീ സ്പോട്ട് ബുക്കിങ്​​ കേന്ദ്രങ്ങളിലടക്കം 5000 പേർക്കേ ഒരു ദിവസം സ്പോട്ട് ബുക്കിങ് അനുവദിക്കാവൂ.

4. കാനനപാതയിലൂടെ വെർച്വൽ ക്യു ബുക്കിങ് പാസുള്ളവരെ മാത്രം (ദിനംപ്രതി 5000) കടത്തിവിടാവൂ.

5. ചുക്കുവെളളവും ബിസ്​ക്കറ്റും ഉറപ്പാക്കണം.

6. ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

7. ഡോളി സർവീസിന്​ പ്രീപെയ്ഡ് കൗണ്ടർ വേണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe