കോതമംഗലത്ത് കാട്ടാന ആക്രമണം: രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്

news image
Nov 21, 2025, 3:31 am GMT+0000 payyolionline.in

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. കുളങ്ങാട്ടുകുഴി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഗോപി, ബന്ധുവായ പട്ടം മാറുകുടി അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്നു രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ വന്ന ഇവരെ കണ്ട കാട്ടാനക്കൂട്ടം വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

വാഹനം നിർത്തി ഇറങ്ങാൻ ശ്രമിച്ച ഗോപിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. ചിന്നം വിളിച്ച് ഭീതി പരത്തിയ ആനകളെ ഫോറസ്റ്റ് വാച്ചർ എത്തിയാണ് ഓടിച്ചത്. ഏഴോളം ആനകൾ കൂട്ടത്തിൽ ഉണ്ടായിരുന്നതായി ഗോപി പറഞ്ഞു. പരിക്കേറ്റ ഇരുവരെയും കോതമംഗലം ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe