2027 ഓഗസ്റ്റിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിൻ്റെ ഉദ്ഘാടന ഓട്ടം ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയിൽ നടത്തുമെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. പ്രാരംഭപാത 100 കിലോമീറ്റർ ദൈർഘ്യമുള്ളതാകും.
2020-ഓടെ സാബർമതി (അഹമ്മദാബാദ്) മുതൽ മുംബൈ വരെയുള്ള അതിവേഗ റെയിൽ ഇടനാഴി പൂർത്തിയാകുമ്പോൾ ക്രമേണ 508 കിലോ മീറ്റർ ദൈർഘ്യമുള്ള റൂട്ടിലേക്ക് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ നവീകരണ ജോലികൾക്കുശേഷം ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ തീവണ്ടി അടുത്ത മാസം പുറത്തിറക്കുമെന്ന് റെയിൽവേമന്ത്രി വ്യക്തമാക്കി.
യാത്രക്കാർക്കായി ഉയർന്ന നിലവാരം പുലർത്തേണ്ടതുണ്ടെന്നും അവരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും ഊന്നൽ നൽകിയാകും പുതിയ തീവണ്ടി പുറത്തിറക്കുകയെന്നും മന്ത്രി പറഞ്ഞു. തുടക്കത്തിൽ പത്ത് സ്ലീപ്പർ വണ്ടികളാണ് വരുന്നത്.
