തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ പിഎസ്‌സി പരീക്ഷകളുടെ കലണ്ടറായി. 35 കാറ്റഗറികൾക്കായി 25 പരീക്ഷകളാണ് 2026 ഫെബ്രുവരി മാസത്തിൽ നടത്തുക. അപേക്ഷകർ ഡിസംബർ 12-ന് രാത്രി 12 മണിക്കകം കൺഫർമേഷൻ നൽകണം. അല്ലാത്തവരുടെ അപേക്ഷ പിഎസ്‌സി അസാധുവാക്കും.
തദ്ദേശഭരണ തിരഞ്ഞെടുപ്പുകാരണം മാറ്റിവെച്ച ഡിസംബറിലെ പരീക്ഷകളാണ് ഫെബ്രുവരിയിൽ ആദ്യം നടത്തുന്നത്. മരാമത്ത് വകുപ്പിൽ എൻജിനിയറിങ് അസിസ്റ്റന്റ് ഒഎംആർ പരീക്ഷ ഫെബ്രുവരി രണ്ടിന് നടത്തും. 8897 പേർ പരീക്ഷയെഴുതാൻ നേരത്തേ ഉറപ്പ് നൽകിയിരുന്നു. ആർക്കിയോളജിയിൽ ഡ്രാഫ്റ്റ്‌സ്മാൻ നിയമനത്തിനുള്ള ഓൺലൈൻ പരീക്ഷ ഫെബ്രുവരി മൂന്നിനാണ്. 3078 പേർ ഇതിന് ഉറപ്പുനൽകി. ഹൗസിങ് ബോർഡിലെയും മരാമത്ത് വകുപ്പിലെയും അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) പൊതു പരീക്ഷ ഫെബ്രുവരി നാലിനാണ് നടത്തുന്നത്, രണ്ടിനും കൂടി 30,000-ത്തോളം അപേക്ഷ ലഭിച്ചു. അച്ചടി, ആർക്കൈവ്‌സ് വകുപ്പുകളിലായി ബൈൻഡർ, പ്രിസർവേഷൻ സൂപ്പർവൈസർ നിയമനത്തിനുള്ള ഓൺലൈൻ പരീക്ഷ ഫെബ്രുവരി അഞ്ചിന് നടത്തും. മിൽമയിലേക്ക് ടെക്നിക്കൽ സൂപ്രണ്ടിനെ തിര ഞ്ഞെടുക്കാനുള്ള ഓൺലൈൻ പരീക്ഷ ഫെബ്രുവരി ആറിനാണ്. മാറ്റിവെച്ച ഈ പരീക്ഷകളുടെയെല്ലാം കൺഫർമേഷൻ സമയപരിധി നേരത്തേ അവസാനിച്ചിരുന്നു. അന്ന് ഉറപ്പ് നൽകിയവർ പ്രൊഫൈലിലെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.
2023-ലെ വിജ്ഞാപന പ്രകാരം വനിതാ സിവിൽ എക്‌സൈസ് ഓഫീസറാകാൻ അപേക്ഷിച്ചവർക്ക് ഫെബ്രുവരി ഏഴിന് പരീക്ഷ നടത്തും. സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പരീക്ഷ 25-നാണ്. സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഓഫ് കോ-ഓപ്പറേറ്റീവ്, കാർഷിക ഗ്രാമ വികസന ബാങ്കിൽ അസിസ്റ്റന്റ് പാർട്ട് 1, 2, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ, ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർ ക്ക് എന്നിവയ്ക്ക് പൊതുപരീക്ഷയാ ണ് നിശ്ചയിച്ചിട്ടുള്ളത്. 28-നാണ് പരീക്ഷ. കയർഫെഡ് റീജിയണൽ ഓഫീസർ പരീക്ഷ 11-ന് നടത്തും.
വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂ ട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ്), ഇൻഷു റൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡി ക്കൽ ഓഫീസർ (ഹോമിയോ), ഭൂജല വകുപ്പിൽ ജിയോഫിസി ക്കൽ അസിസ്റ്റന്റ്, മിൽമയിൽ മാനേജർ, ആരോഗ്യവകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ, ആയുർവേദ മെഡിക്കൽ എജുക്കേഷനിൽ റിസർച്ച് അസിസ്റ്റ ന്റ്‌റ്, കേരള ഡ്രഗ്സ് കൺട്രോളിൽ മീഡിയ മേക്കർ തുടങ്ങിയവയ്ക്കും ഫെബ്രുവരിയിലാണ് പരീക്ഷ. പരീക്ഷാ കലണ്ടറിനൊപ്പം സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നൽകിയിട്ടുണ്ട്.
