പയ്യോളി : കോഴിപ്പറമ്പത്ത് കുടുംബ സംഗമം നടത്തി. പരിപാടി നഗരസഭാംഗം കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മുൻ റഹ്മാനിയ കോളേജ് പ്രിൻസിപ്പൽ ആഷിക്ക് കെ.പി മുഖ്യ പ്രഭാഷണം നടത്തി.
തച്ചൻകുന്ന് മഹൽ പ്രസിഡണ്ട് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി സിദ്ധീക്ക് എ.കെ., ലത്തീഫ് ടി.സി., കുഞ്ഞമ്മത് ചാവട്ട്, അബ്ദുള്ള കെ.പി. എന്നിവർ സംഗമത്തിൽ സംസാരിച്ചു.
സ്വാഗതവും റിപ്പോർട്ടും കെ.പി. അബ്ദുറഹിമാൻ അവതരിപ്പിച്ചു.
സംഗമത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം കലാപരിപാടികളും നടന്നു.
