പയ്യോളി : തിക്കോടി ടൌൺ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് നവംബർ 25 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ വകുപ്പ് അറിയിച്ചു. അടിയന്തര ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനെ തുടർന്നാണ് ഗേറ്റ് താൽക്കാലികമായി അടയ്ക്കുന്നത്.
നാളെ രാവിലെ രാവിലെ 8 മണി മുതൽ 29 വൈകിട്ട് 6 മണി വരെ അടഞ്ഞ നിലയിൽ തുടരും. ഗതാഗതം സമീപത്തെ മറ്റ് ലെവൽ ക്രോസിംഗ് വഴികളിലേക്ക് തിരിച്ചുവിടണമെന്ന് റെയിൽവേ അധികാരികൾ അറിയിച്ചു.
നവീകരണ ജോലികള്‍ നടക്കുന്ന ദിവസങ്ങളിൽ ജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കൊയിലാണ്ടി റെയിൽവേയിലെ സീനിയർ സെക്ഷൻ എൻജിനീയർ പയ്യോളി പോലീസ് സ്റ്റേഷൻ ഓഫീസറോട് കത്തിൽ ആവശ്യപ്പെട്ടു.
