പയ്യോളി: ജെസിഐ പയ്യോളി ടൗണിന്റെ 21-മത്തെ പ്രസിഡന്റായി കെ.ടി.കെ. ബിജിത്ത് സ്ഥാനമേറ്റു. സെക്രട്ടറിയായി കെ. ഉല്ലേഖ്, ട്രഷററായി കെ.വി. വിഷ്ണുദാസ് എന്നിവരും ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി സുംതാഖ് ജയിസിൻ ഋഷിനോവ്, സി.കെ. സിജിലേഷ്, പി. നവീൻ, കെ.സി. ഷിബു, അഖിൽ രവീന്ദ്രൻ, അർജുൻ കൃഷ്ണ എന്നിവർ സ്ഥാനമേറ്റു.അകലപ്പുഴ കായൽ കഫെ ഓഡിറ്റോറിയത്തിൽ 22 നു വൈകീട്ട് 6.30നാണ് ചടങ്ങ് സംഘടിപ്പിച്ചതു.
ചടങ്ങിൽ ജെസിഐയുടെ പാസ്റ്റ് സോൺ പ്രസിഡന്റും നാഷണൽ ഡയറക്ടറുമായ രാകേഷ് നായർ മുഖ്യാതിഥിയും സോൺ പ്രസിഡന്റ് ജെ.ബി. ഗോകുൽ, സോൺ വൈസ് പ്രസിഡന്റ് കെ. സനീഷ്, ജെ-കോം ചെയർമാൻ അജീഷ് ബാലകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി.

പ്രസിഡന്റ് കെ.ടി.കെ. ബിജിത്ത്
മികച്ച യുവ സംരംഭകൻ: കെ.പി. അനൂപ് ലാൽ (പ്രോപ്പർട്ടി ബോസ്, കാലിക്കറ്റ്)
മികച്ച സംരംഭകൻ – കമൽ പത്ര അവാർഡ്: സുംതാഖ് ജയിസിൻ ഋഷിനോവ് (സർദാർ ഒപ്റ്റിക്കൽസ്, പയ്യോളി)
സല്യൂട്ട് ദി സ്ലൈന്റ് സ്റ്റാർ അവാർഡ്: അജിത് കുമാർ പി
സല്യൂട്ട് ദി ടീച്ചർ അവാർഡ്: ടി. സതീഷ് ബാബു (സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം)
മികച്ച യുവ വ്യക്തി: ആതിര എൻ.പി. (കൗൺസിലർ, പയ്യോളി മുനിസിപ്പാലിറ്റി)
മികച്ച ഡിജിറ്റൽ ഇൻഫ്ലുവെൻസർ: റയീസ് മലയിൽ (സ്പോട് കേരള ന്യൂസ്)

ഉല്ലേഖ് സെക്രട്ടറി

ട്രഷറർ വിഷ്ണുദാസ്

