അനധികൃത ബോര്‍ഡ് ആണോ, വേഗം മാറ്റിക്കോ

news image
Nov 25, 2025, 8:59 am GMT+0000 payyolionline.in

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ വഴിയോരങ്ങളിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾക്ക് ഉടൻ പിടിവീഴും. റോഡരികുകളിലും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും കെട്ടിടങ്ങളിലും പോസ്റ്റുകളിലും സ്ഥാപിച്ചതും അനുമതി വാങ്ങാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ചവയുമാണ് അനധികൃതമായി കണക്കാക്കുക. ഇത്തരം ബോർഡുകളും ഹോർഡിങ്ങുകളും നീക്കം ചെയ്യാൻ കലക്ടര്‍ എന്‍. ദേവിദാസ് നിർദേശം നൽകി.

ജില്ലതല തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട നിരീക്ഷണ യോഗത്തിലാണ് നിർദേശം. പെരുമാറ്റചട്ട പ്രകാരവും ഹൈകോടതി നിര്‍ദേശം അനുസരിച്ചുമാണ് നടപടി. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ലഭിച്ച 14 പരാതികളില്‍ അടിയന്തര നടപടിക്ക് നിര്‍ദേശിച്ചു. ചട്ടവിരുദ്ധമായ സ്ഥാപിച്ചവ നീക്കം ചെയ്യാന്‍ ആൻറി ഡിഫേസ്‌മെന്‍റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. നിര്‍വഹണം സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് സെക്രട്ടറിമാരാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

നടപടി പൂര്‍ത്തിയാക്കി പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചു. സമിതി കണ്‍വീനറായ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, അംഗങ്ങളായ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവി സന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe