ദില്ലി സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്ത് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ സുലഭമായി ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
ഐ ഇ ഡി ഉള്‍പ്പെടെ നിര്‍മിക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് ലഭിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന് എന്‍ എസ് ജി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം സാമഗ്രികളുടെ ലഭ്യത നിയന്ത്രിക്കണമെന്നും കര്‍ശന പരിശോധനകള്‍ വേണമെന്നും എന്‍ എസ് ജി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. അതേസമയം ദില്ലി സ്‌ഫോടനത്തില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉമറിന്റെ സഹായി ഫരീദാബാദ് സ്വദേശി സൊയാബിയെയാണ് അറസ്റ്റ് ചെയ്തത്.ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഉമറിന് അഭയം നല്‍കിയെന്നും സഹായങ്ങള്‍ നല്‍കിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
