വടകര: വടകരയില്‍ പൂവാടൻ ഗേറ്റിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകൻ ആണ് മരിച്ചത്. കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത ഇയാൾ റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് തട്ടിയാണ് മരണം സംഭവിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് ആണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിൻ കനകന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേസമയം തൊട്ടടുത്ത ട്രാക്കിൽ ട്രെയിൻ വന്നത് ഇയാൾ കണ്ടില്ല. ചെവി കേൾക്കാത്തതിനാൽ ശബ്ദം തിരിച്ചറിയാനും സാധിച്ചില്ല. മൽസ്യ തൊഴിലാളിയാണ് മരിച്ച കനകൻ.
