പയ്യോളി : വഴിയിൽ കളഞ്ഞു കിട്ടിയ അഞ്ച് പവനോളം വരുന്ന സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകിയ അമയയെ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് ആദരിച്ചു.പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെഎം ഷമീർ ഉപഹാരങ്ങൾ അമേരിക്ക കൈമാറി.
വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എം ഫൈസൽ, എസി സുനൈദ്, ജി ഡെനിസൻ, കെപി റാണാപ്രതാപ് തുടങ്ങിയവർ സംബന്ധിച്ചു. പയ്യോളി പേരാമ്പ്ര റോഡിലെ വ്യാപാരസ്ഥാപനമായ സി വി സ്റ്റോറിലെ ജീവനക്കാരാണ് അമയയുടെ അച്ഛൻ അഖിലേഷും അമ്മ പ്രിയയും. കളഞ്ഞു കിട്ടിയ ആഭരണം കട ഉടമ സുനീർ വഴി മണ്ഡലം പ്രസിഡണ്ട് എം ഫൈസലിന് കൈമാറുകയായിരുന്നു. തുടർന്ന് വ്യാപാരികൾ ഇത് സംബന്ധമായ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ നൽകിയാണ് ഉടമ ഫൗസിയയെ കണ്ടെത്തിയത്. പിന്നീട് പയ്യോളി പോലീസ് സ്റ്റേഷനിൽ നിന്ന് ആഭരണം കൈമാറുകയായിരുന്നു. കഴിഞ്ഞദിവസം പയ്യോളി യൂത്ത് ലീഗും വിദ്യാർഥിനിക്ക് ആദരവ് നൽകിയിരുന്നു.

