വ്യാജ ഇ- വിസ വെബ്സൈറ്റുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി കുവൈത്ത്

news image
Nov 28, 2025, 11:49 am GMT+0000 payyolionline.in

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്ക് ഇ-വിസ നൽകുന്നുവെന്ന് തെറ്റിധരിപ്പിക്കുന്ന നിരവധി വ്യാജ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം സൈറ്റുകൾ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചിലത് സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നതായി എംബസി കണ്ടെത്തി. indianimmigration.org, idiasevisa.org, evisaentry.com, india-immi.org, ivisa.com, india-evisa.it.com എന്നിവ തിരിച്ചറിഞ്ഞ വ്യാജ സൈറ്റുകളാണ്. ഇന്ത്യൻ ഇ-വിസക്ക് ഔദ്യോഗിക വെബ്സൈറ്റായ www.indianvisaonline.gov.in വഴി മാത്രമാണ് അപേക്ഷിക്കാനാവുകയെന്ന് എംബസി വ്യക്തമാക്കി. മറ്റു സൈറ്റുകൾ ഉപയോഗിക്കരുതെന്നും അവ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe