ക്ലിഫ് ഹൗസിനു ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് ബോംബ് ഭീഷണിയുമായുള്ള ഇ -മെയിൽ സന്ദേശമെത്തിയത്. പിന്നാലെ ക്ലിഫ് ഹൗസിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പിന്നീട് ഭീഷണി വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ നിന്നാണ് മെയില്‍ വന്നത്. ഇതിനു മുൻപും ഇതേ മെയിൽ ഐഡിയിൽ നിന്ന് ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, നേരത്തെെയും ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി നേരിട്ടിരുന്നു. ബോംബ് സ്ക്വാഡ് അന്ന് രണ്ട് സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ജില്ല കോടതിയുടെ ഇ–മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. കുറേ നാളുകളായി വ്യാജ ഇ മെയില്‍ ഐ ഡിയില്‍ നിന്ന് സന്ദേശം വരുന്നുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പറഞ്ഞാണ് അന്ന് വ്യാജ സന്ദേശമെത്തിയത്.
