രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും എസ്ഐടിയുടെ കസ്റ്റഡിയിൽ .
രാഹുലിൻ്റെ പാലക്കാട്ടെ എംഎൽഎ ഓഫീസിലെ 2 പേരാണ് പോലീസ് കസ്റ്റഡിയിൽ ആയത് . പേഴ്സണൽ സ്റ്റാഫ് ആൽവിൻ, ഡ്രൈവർ ഫസൽ എന്നിവരെ പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. 2 പേരേയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായി സൂചന.
രാഹുലിനെ ഒളിവിൽ പോകാൻ സഹായിച്ചത് ഇവരാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ എംഎല്‍എയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സ്റ്റാഫ് അംഗങ്ങൾ പ്രതികരിച്ചിരുന്നു.
