കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 11,930 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 95,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് ദിവസം സ്വർണവിലയിൽ മാറ്റം വന്നിരുന്നു. 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു.
അതേസമയം, ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് ഒമ്പത് ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. 4,198 ഡോളറായാണ് വില ഇടിഞ്ഞത്. 4205 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം ഇന്ന് തുടങ്ങിയത്. എന്നാൽ, ഇതിന് പിന്നാലെ വില ഇടിയുകയായിരുന്നു. അതേസമയം, സ്വർണത്തിന് വിപണിയിൽ വരും ദിവസങ്ങളിൽ വില ഉയരുമെന്നാണ് പ്രതീക്ഷ.
ഈ മാസം വായ്പ പലിശനിരക്കുകൾ ഫെഡറൽ റിസർവ് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമുൻനിർത്തി ഡോളർ ഇൻഡക്സിൽ ഇടിവുണ്ടാവുന്നുണ്ട്. ഇതിന് ആനുപാതികമായി സ്വർണവിലയിലും വ്യത്യാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന് വില കുറഞ്ഞാലും വരും ദിവസങ്ങളിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത.
ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ
6.95440
നവംബറിലെ സ്വർണവില
1. 90,200 രൂപ
2. 90,200 രൂപ
3. 90,320 രൂപ
4 .89800 രൂപ
5. 89,080 രൂപ (Lowest of Month)
6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)
7. 89480 രൂപ
8, 89480 രൂപ
9. 89480 രൂപ
10.90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)
12. 92,040 രൂപ
13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)
14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ
16. 91,720 രൂപ
17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)
18. 90,680 രൂപ
19. 91,560 രൂപ
20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)
21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)
22. 92280 രൂപ
24. 91,760 രൂപ
25. 93,160 രൂപ
26. 93,800 രൂപ
27. 93,680 രൂപ
28. 94200 രൂപ
29. 95200 രൂപ
30. 95200 രൂപ
