ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു: ഇന്നലെ ദര്‍ശനം നടത്തിയത് 80,764 പേർ

news image
Dec 7, 2025, 5:25 am GMT+0000 payyolionline.in

ശബരിമല : ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. പതിനെട്ടാംപടി കയറ്റുന്നതും നെയ്യഭിഷേകവും സാധാരണ പോലെയായി. നിയന്ത്രണങ്ങൾ മാറിയതോടെ പതിനെട്ടാംപടി കയറാനുള്ള നീണ്ട ക്യൂവിന് അൽപം ആശ്വാസമുണ്ട്. സന്നിധാനം ഫോറസ്റ്റ് ഓഫിസ് പടി വരെയാണ് പുലർച്ചെ ക്യൂ ഉള്ളത്. വലിയ നടപ്പന്തലിലെ എല്ലാ ബാരിക്കേഡുകളും തിങ്ങി നിറഞ്ഞാണ് തീർഥാടകർ.ശനിയാഴ്ച എത്തിയ തീർഥാടകർക്ക് അഭിഷേകത്തിനുള്ള നെയ്യ് ശ്രീകോവിലിലേക്ക് നേരിട്ട്നൽകാൻ നിയന്ത്രണം ഉണ്ടായിരുന്നു. ഇന്ന് അതു മാറി. ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ് തേങ്ങ പൊട്ടിച്ച് പാത്രത്തിലാക്കി നെയ്യ് അഭിഷേകത്തിനായി നേരിട്ടു നൽകാൻ അവസരം ലഭിച്ചു. പുലർച്ചെ 3.30 ന് ആരംഭിച്ച നെയ്യഭിഷേകം തുടരുകയാണ്. അപ്പം, അരവണ പ്രസാദങ്ങൾ വാങ്ങാൻ കൗണ്ടറിനു മുൻപിലും നീണ്ട നിരയുണ്ട്. ദർശനം കഴിഞ്ഞവർ സന്നിധാനത്തു നിന്ന് വേഗം മലയിറങ്ങുന്നതിനാൽ കഴിഞ്ഞ ദിവസം കണ്ട തിക്കും തിരക്കും കുറഞ്ഞിട്ടുണ്ട്.പതിനെട്ടാംപടിയിൽ പുതിയ പൊലീസ് സംഘമാണ് ഡ്യൂട്ടിയിലുള്ളത്. പരിചയ കുറവ് കാരണം പടി കയറ്റുന്നതിന്റെ വേഗം കുറവാണ്. മിനിറ്റിൽ പരമാവധി 65 പേർ വരെ മാത്രമാണ് പടി കയറുന്നത്. മിനിറ്റിൽ 80 പേർ വരെ കയറിയാൽ കാത്തുനിൽപ് കുറയും. വെള്ളിയാഴ്ച 9,9677 പേർ ദർശനം നടത്തി. വലിയ തിരക്ക് അനുഭവപ്പെട്ട ഇന്നലെ 80764 പേരാണ് ദർശനം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe