കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നരയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. ശിക്ഷാവിധിയിൽ കോടതി മുറയിൽ വാദങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇരു ഭാഗത്തിന്റെയും അിഭാഷകർ വാദങ്ങളിൽ പങ്കെടുത്തു. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്ക് എന്തുതരം ശിക്ഷയാണ് ലഭിക്കാൻ പോവുന്നതെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൾസർ സുനി അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
