തിരുവനന്തപുരം: മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഭീഷണി. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺകോൾ വന്നത്. ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു.
ഫോണിൽ വന്ന കോൾ എടുത്തയുടൻ തന്നെ അസഭ്യമായ ഭാഷയിലാണ് സംസാരിച്ചത്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി. അതിനുശേഷം വിദേശ രാജ്യത്ത് നിന്നാണ് എന്ന് സംശയിക്കാവുന്ന കുറേ കോളുകൾ കൂടി വന്നിരുന്നുവെന്നും താൻ എടുത്തില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
