ടി.പി. കേസ് പ്രതികൾക്ക് വീണ്ടും പരോൾ; മൂന്നുമാസത്തിനിടെ പരോൾ ലഭിക്കുന്നത് രണ്ടാംതവണ

news image
Dec 22, 2025, 6:18 am GMT+0000 payyolionline.in

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. ടി.പി വധക്കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്. 15 ദിവസത്തേക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. ​

മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ജനുവരി 10 വരെയാണ് പരോൾ അവസാനിക്കുക. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് രജീഷ് പരോളിന് അപേക്ഷ നൽകിയത്. കേസിലെ നാലാംപ്രതിയാണ് രജീഷ്.

മൂന്നുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ടി.പി കേസിലെ പ്രതികൾക്ക് പരോൾ ലഭിക്കുന്നത്. അതേസമയം, തടവുകാർക്ക് ലഭിക്കുന്ന സ്വാഭാവിക പരോൾ മാത്രമാണ് ഇതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ടി.പി കേസ് പ്രതികൾക്ക് അനർഹമായി പരോൾ അനുവദിക്കുന്നതായി ആരോപണമുയർന്നിരുന്നത്. കൊടി സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് വഴിവിട്ട രീതിയിൽ പരോൾ അനുവദിക്കാൻ ജയിൽ ഡി.ഐ.ജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായി വിജിലൻസ് അ​ന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ടി.പി. വധക്കേസിലെ മറ്റ് പ്രതികളായ കൊടി സുനിയും മറ്റും പൊലീസ് ഒത്താശയിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഇ​വ​രെ മ​റ്റൊ​രു കേ​സി​ൽ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ​ത്തി​ച്ച​ശേ​ഷം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. ത​ല​ശ്ശേ​രി​യി​ലെ ബാ​റി​ന് മു​ന്നി​ലാ​ണ് മൂ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സ് സാ​ന്നി​ധ്യം പോ​ലു​മി​ല്ലാ​തെ മ​ദ്യ​പി​ച്ച​ത്.

മാ​ഹി ഇ​ര​ട്ട​ക്കൊ​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ടി.​പി കേ​സ് പ്ര​​തി​​ക​​ളാ​​യ കൊ​​ടി സു​​നി, മു​​ഹ​​മ്മ​​ദ് ഷാ​​ഫി, ഷി​​നോ​​ജ് എ​​ന്നി​​വ​​രെ ജൂ​ലൈ 17ന് ​ത​ല​ശ്ശേ​രി​യി​ൽ എ​ത്തി​ച്ച​ത്. കോ​ട​തി​യി​ൽ​നി​ന്ന് മ​ട​ങ്ങു​മ്പോ​ഴാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് എ​ന്ന വ്യാ​ജേ​ന ത​ല​ശ്ശേ​രി ടൗ​ണി​ലെ ബാ​റി​ന് സ​മീ​പ​ത്ത് പൊ​ലീ​സ് ജീ​പ്പ് നി​ർ​ത്തി​യ​ത്. ​​അ​തി​ന​ടു​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ൽ​നി​ന്നാ​ണ് മ​ദ്യ​വും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​ന്ന​ത്.ടി.​പി കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ വ​ഴി​വി​ട്ട സ​ഹാ​യം ല​ഭി​ക്കു​ന്നു​​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശക്തമാകുന്നതിനിടെയാണ് മറ്റൊരു പ്രതിക്ക് പരോൾ ലഭിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe