കൊച്ചി ∙ രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിൽ കാരൾ സംഘത്തിൽ ഉൾപ്പെട്ട 20 ൽ ഏറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. ചോറ്റാനിക്കര കോൺഗ്രസ് ബ്ലോക് മുൻ വൈസ് പ്രിസിഡന്റും കണയന്നൂർ നാഗപാടി കുരിശിനു സമീപം ചിറപ്പാട്ട് വീട്ടിൽ സി.എ.തങ്കച്ചനെ (62)യാണ് കാരൾ സംഘത്തിലുൾപ്പെട്ടവർ മർദിച്ചത്. അദ്ദേഹത്തിന്റെ രണ്ട് പല്ല് നഷ്ടപ്പെട്ടുചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് 25ഓളം പേരടങ്ങിയ കാരൾ സംഘം തങ്കച്ചന്റെ വീട്ടിലെത്തിയത്. സംഘത്തില്‍ ചെറിയ കുട്ടികൾ മുതൽ വിവിധ പ്രായത്തിൽപ്പെട്ടവരുണ്ടായിരുന്നു. ഇവർക്ക് കുടുംബം 100 രൂപ നൽകി. സംഘം അടുത്ത വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ 100 രൂപയ്ക്ക് രസീത് നൽകിയില്ലല്ലോ എന്ന് തങ്കച്ചൻ കാരൾ സംഘത്തിലുള്ളവരോട് പറഞ്ഞു. ഇതു കേട്ടതും ‘കഴിഞ്ഞ വർഷവും നീ രസീത് ചോദിച്ച് പ്രശ്നമുണ്ടാക്കിയതാണല്ലോ’ എന്ന് പറഞ്ഞതിനൊപ്പം അസഭ്യവും വിളിച്ചു. തുടർന്ന് സംഘത്തിലെ ഏഴോളം പേർ ഗേറ്റിലെ ലൈറ്റ് തകർക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്ത ശേഷം തങ്കച്ചന്റെ മുഖത്തിടിച്ചു. പിന്നാലെ ഡോലക് കൊട്ടുന്ന വടി ഉപയോഗിച്ചും തങ്കച്ചനെ മർദിച്ചു. തുടർന്ന് സംഘം വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി തങ്കച്ചന്റെ മാതാവിനേയും ഭാര്യയേയും അസഭ്യം വിളിച്ചുവെന്നും 10,000 രൂപയുടെ എങ്കിലും നഷ്ടം സംഭവിച്ചതായി എഫ്ഐആറിൽ പറയുന്നു.പുത്തൻകുരിശ് ഡിവൈഎസ്പിയെ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് തങ്കച്ചന്റെ ബന്ധു കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോയി ഇടങ്ങാട്ടിൽ പറഞ്ഞു. തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ തേടിയ ശേഷം കുടുംബം മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി അടക്കമുള്ളവർക്ക് പരാതി നൽകി. തുടർന്ന് ഇന്നുച്ച കഴിഞ്ഞ് പൊലീസ് തങ്കച്ചന്റെ മൊഴിയെടുത്തു. ഏതോ കൂട്ടായ്മയുടെ ഭാഗമായുള്ളവരാണ് കാരൾ സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് തങ്ങൾക്ക് മനസിലായതെന്ന് ജോമോൻ ജോയ് പറഞ്ഞു.വീട്ടുകാരുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി 20ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് ചോറ്റാനിക്കര എസ്ഐ ഷിബു വർഗീസ് പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നാളെ സംഭവം നടന്നിടത്ത് പോയി മഹസര്‍ രേഖപ്പെടുത്തി തുടർ കേസന്വേഷണം നടത്തും. ആക്രമിച്ചവരെ കണ്ടാൽ അറിയാം എന്നാണ് വീട്ടുകാർ നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ച് ബാക്കി നടപടികൾ പൂർത്തിയാക്കും.
- Home
- Latest News
- രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു; കാരൾ സംഘത്തിലെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു
രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു; കാരൾ സംഘത്തിലെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു
Share the news :
Dec 24, 2025, 2:32 pm GMT+0000
payyolionline.in
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് ..
പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ അന്തരിച്ചു
Related storeis
പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ അന്തരിച്ചു
Dec 24, 2025, 3:15 pm GMT+0000
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, ...
Dec 24, 2025, 2:24 pm GMT+0000
സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, ‘നേറ്റി...
Dec 24, 2025, 2:18 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർ...
Dec 24, 2025, 2:09 pm GMT+0000
സബ് ജയിലിൽ റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; ആക്ര...
Dec 24, 2025, 2:01 pm GMT+0000
സഹകരണ ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് ജനറൽ മാനേജ...
Dec 24, 2025, 1:53 pm GMT+0000
More from this section
6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രി...
Dec 24, 2025, 1:19 pm GMT+0000
ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; വർഗീയ ആക്രമണങ്ങൾക്കെതിരെ ക...
Dec 24, 2025, 12:56 pm GMT+0000
തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി ശബരീനാഥൻ
Dec 24, 2025, 12:20 pm GMT+0000
ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പ...
Dec 24, 2025, 12:16 pm GMT+0000
ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
Dec 24, 2025, 12:14 pm GMT+0000
വെള്ളത്തിനും എക്സ്പയറി ഡേറ്റുണ്ട്…! കാലാവധി കഴിഞ്ഞ വെള്ളം കുടിച്ചാൽ...
Dec 24, 2025, 11:24 am GMT+0000
പഴംപൊരിയും ഉഴുന്നുവടയും വില്ലനോ?: പ്രമേഹത്തിന് പ്രധാന കാരണം ഇതെന്ന്...
Dec 24, 2025, 11:15 am GMT+0000
171 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം; ഫെബ്രുവരി 4 വരെ അപേക്ഷിക്കാം
Dec 24, 2025, 10:44 am GMT+0000
കേരളത്തിൽ കോഴിയുടെ വില ഉയർന്നേ
Dec 24, 2025, 10:39 am GMT+0000
വാളയാർ ആൾക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധന...
Dec 24, 2025, 10:36 am GMT+0000
ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില
Dec 24, 2025, 10:00 am GMT+0000
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക...
Dec 24, 2025, 9:36 am GMT+0000
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകു...
Dec 24, 2025, 8:34 am GMT+0000
ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു, 40,000 രൂപയ...
Dec 24, 2025, 7:54 am GMT+0000
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു
Dec 24, 2025, 7:52 am GMT+0000
