സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള പ്രോജക്റ്റുകളിലേക്കും ഓഫീസുകളിലേക്കും പുതിയ നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഐ.സി.എം.ആർ പ്രോജക്റ്റ്, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, കൃഷി വകുപ്പ് എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഐ.സി.എം.ആർ പ്രോജക്റ്റിൽ വിവിധ ഒഴിവുകൾ
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ നടക്കുന്ന ഐ.സി.എം.ആർ പ്രോജക്റ്റിലെ വിവിധ ഒഴിവികളിലേക്ക് അപേക്ഷിക്കാം. പ്രോജക്റ്റ് റിസർച്ച് സയന്റിസ്റ്റ് 3 (മെഡിക്കൽ), പ്രോജക്റ്റ് റിസർച്ച് സയന്റിസ്റ്റ് 2 (നോൺ മെഡിക്കൽ), പ്രോജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് 3 എന്നി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ ജനുവരി നാലിന് വൈകീട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് shsrc.kerala.gov.in വൈബ് സൈറ്റ് സന്ദർശിക്കുക.
ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ഒഴിവുകൾ
അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ മൂന്നാർ,അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ടിആർഡിഎം സൈറ്റ് മാനേജരുടെ ഓഫീസിലും ഒഴിവുള്ള പട്ടികവർഗ്ഗ ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ ജനുവരി 7ന് 11 മണിക്ക് അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഒൊഫീസിൽ നടക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം 10 മണിക്ക് ഹാജരാകണം.
കൃഷി വകുപ്പിന് കീഴിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് (ഡി.എ.ഇ.എസ്.ഐ) എന്ന പരിശീലന പരിപാടിയിലേക്ക് പ്രതിമാസം 25000 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ആത്മ പ്രോജക്ട് ഡയറക്ടർ, തടമ്പാട്ടുതാഴം, വേങ്ങേരി എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ 2026 ജനുവരി മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ: 0495 2378997, 9383471990
