വടകര: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയയാൾ റോഡിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴയിൽ വീണ് മരിച്ചു. വടകര വില്യാപ്പള്ളിയില്‍ അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം ഏലത്ത് മൂസയാണ് മരിച്ചത്.
പ്രദേശത്ത് റോഡുപണി നടക്കുന്ന സ്ഥലത്ത് കലുങ്ക് നിർമാണത്തിനായി കുഴിയെടുത്തിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി കടയിലേക്കിറങ്ങിയതായിരുന്നു. പിന്നീട് രാത്രി 11ന് ഈ കുഴിയിൽ വീണുകിടക്കുന്നതായി നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
തല കലുങ്കിലേക്ക് പതിച്ച നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അബദ്ധത്തില്‍ വീണതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വടകര ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
