ജനുവരിയിൽ 16 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല: അറിഞ്ഞിരിക്കാം കേരളത്തിൽ എത്ര ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന്

news image
Dec 31, 2025, 7:53 am GMT+0000 payyolionline.in

2026 ആദ്യമാസത്തിൽ ഇന്ത്യയിൽ 16 ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടെങ്കിൽ ഈ അവധി ദിവസങ്ങൾ അറിഞ്ഞിരിക്കാം. രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കുകയില്ലെങ്കിലും കേരളത്തിലെ അത്രയും അവധി ദിവസങ്ങൾ ഉണ്ടാകില്ല. പ്രാദേശിക അവധികളിലെ വ്യത്യാസമാണ് അതിനു കാരണം.

പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയുമുൾപ്പെടെയാണ് 16 ​ദിവസത്തെ ബാങ്ക് അവധികൾ വരുന്നത്. കേരളത്തില്‍ ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും കൂടാതെ മന്നം ജയന്തിയും, റിപബ്ലിക് ഡേയുമായാണ് ബാങ്ക് അവധി ദിവസങ്ങൾ.

 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിരിക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചുള്ള ബാങ്ക് അവധി ദിവസങ്ങൾ ഇപ്രകാരമാണ്.

ജനുവരി 1- പുതുവര്‍ഷ ദിനം- മിസോറാം, തമിഴ്‌നാട്, സിക്കിം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവിടങ്ങളില്‍ അവധി.

ജനുവരി 2- മന്നം ജയന്തി- കേരളത്തില്‍ ബാങ്ക് അവധി

ജനുവരി 3– ഹസ്രത്ത് അലി ജന്മദിനം- ഉത്തര്‍പ്രദേശില്‍ ബാങ്ക് അവധി

ജനുവരി 4– ഞായറാഴ്ച

ജനുവരി 10 – രണ്ടാം ശനിയാഴ്ച

ജനുവരി 11– ഞായറാഴ്ച

ജനുവരി 12– സ്വാമി വിവേകാനന്ദ ജയന്തി- പശ്ചിമ ബംഗാളില്‍ ബാങ്ക് അവധി

ജനുവരി 14– മകരസംക്രാന്തി- അസം, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അവധി

ജനുവരി 15– പൊങ്കല്‍/ മകര സംക്രാന്തി- തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ അവധി

ജനുവരി 16– തിരുവള്ളുവര്‍ ജയന്തി- തമിഴ്‌നാട്ടില്‍ ബാങ്ക് അവധി

ജനുവരി 17– ഉഴവര്‍ തിരുനാള്‍- തമിഴ്‌നാട്ടില്‍ ബാങ്ക് അവധി

ജനുവരി 18– ഞായറാഴ്ച

ജനുവരി 23– നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തി, സരസ്വതി പൂജ, ബസന്ത പഞ്ചമി- പശ്ചിമ ബംഗാള്‍, ഒഡിഷ, ത്രിപുര എന്നിവിടങ്ങളില്‍ അവധി

ജനുവരി 24– നാലാമത്തെ ശനിയാഴ്ച

ജനുവരി 25– ഞായറാഴ്ച

ജനുവരി 26– റിപ്പബ്ലിക് ദിനം- രാജ്യമൊട്ടാകെ അവധി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe