ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ റൂട്ട് പ്രഖ്യാപിച്ചു

news image
Jan 1, 2026, 3:09 pm GMT+0000 payyolionline.in

ന്യൂഡൽഹി: വന്ദേ ഭാരതിന്‍റെ ആദ്യ സ്ലീപ്പർ ട്രെയിൻ ബംഗാളിന്. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍ സർവീസ് നടത്തുക. നിരവധി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.

16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ സുഖപ്രദമായ സ്ലീപ്പർ ബെർത്തുകൾ, ആധുനിക സസ്‌പെൻഷൻ സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക ടോയ്‌ലറ്റുകൾ, തീപിടിത്തം തടയാനുള്ള സംവിധാനങ്ങൾ, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ, ഡിജിറ്റൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

വന്ദേ ഭാരത് സ്ലീപ്പറിന്‍റെ അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായിരുന്നു. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു. ഉയർന്ന വേഗത്തിൽ ട്രെയിനിന്റെ കുതിപ്പ് തൃപ്തികരമാണെന്നും പരീക്ഷണം വിജയകരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്വന്തമായി ഒരുക്കിയ സാങ്കേതികവിദ്യയിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യൻ റെയിൽവേ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.

പരീക്ഷണത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്‌സിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെക്കുകയും ചെയ്തിരുന്നു. മണിക്കൂറിൽ 180ൽ ഏറെ കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രെയിനിൽ ഗ്ലാസുകളിൽനിന്ന് വെള്ളം തുളുമ്പാതിരിക്കുന്നതും വിഡിയോയിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe