കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി മാഫിയ

news image
Jan 13, 2026, 5:02 am GMT+0000 payyolionline.in

കോഴിക്കോട് ലഹരി മാഫിയക്കെതിരായ നടപടി ശക്തമായതോടെ പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും മയക്ക്മരുന്ന് മാഫിയയുടെ ഭീഷണി. ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. 2025 ലും 2026 തുടക്കത്തിലുമായി കോഴിക്കോട് നഗരപരിധിയിൽ മയക്കുമരുന്നമായി പിടിയിലായത് നിരവധി പേരാണ്. ഇതിന് പിന്നാലെയാണ് ലഹരി മാഫിയ പൊലീസിലെയും ഡാൻസാഫിലെയും ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്.

മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർ മയക്കുമരുന്ന് മാഫിയയുടെ നോട്ടപുള്ളികൾ ആയിട്ടുണ്ടെന്നും, പേര് വിവരങ്ങൾ മാധ്യമങ്ങളിലുടെ പുറത്തുവിടുന്നത് ഇവരെ തിരിച്ചറിയാൻ സാധിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഉദ്യാഗസ്ഥരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നിലവിൽ നിർദ്ദേശവും നൽകിയിട്ടുണ്ട്.

 

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷവും ഈ വർഷം ആദ്യവും രണ്ടായിരത്തിലധികം പേരെയാണ് മയക്കുമരുന്ന് കേസിൽ പിടികൂടിയത്. രാസലഹരി ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ വലിയ അളവിൽ പിടികൂടുകയും ചെയ്തിരുന്നു. മയക്കുമരുന്ന് മാഫിയയെ പൂട്ടുന്ന നില വന്നതോടെയാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നീക്കം നടക്കുന്നു എന്ന റിപ്പോർട്ട് പുറത്തു വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe