ചെങ്ങോട്ടുകാവ്: ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡിലെ ജീവനക്കാരന് ചെങ്ങോട്ടുകാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ റിഷിദേവ് ആണ് മരിച്ചത്. ഇരുപത്തിമൂന്നുവയസായിരുന്നു.
വാഗാഡ് കമ്പനിയുടെ സിവില്‍ വര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് ചെങ്ങോട്ടുകാവ് പാലത്തിനടുത്തുള്ള ലേബര്‍ ക്യാമ്പില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. രണ്ട് ദിവസമായി ഇയാള്‍ക്ക് അസ്വസ്ഥതയുണ്ടായിരുന്നെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.
കൊയിലാണ്ടി പൊലീസ് താമസസ്ഥലത്തും ആശുപത്രിയിലും പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
