പേരാമ്പ്ര ചേനോളി റോഡിലെ ഓയില്‍ മില്ലില്‍ തീപിടുത്തം

news image
Jan 19, 2026, 12:17 pm GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്ര ചേനോളി റോഡിലെ മലബാര്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. തേങ്ങ ഉണക്കാനായി ഇട്ടിരുന്ന ഡ്രെയറിനാണ് തീ പിടിച്ചത്. മില്ലില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയും ഉടന്‍ പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു.

മില്ലിന്റെ മുറ്റത്ത് ഉണക്കാനായി ഇട്ടിരുന്ന കൊപ്രക്ക് തീപടരാതിരിക്കാന്‍ നാട്ടുകാര്‍ തന്നെ അത് നീക്കം ചെയ്തു. അഗ്നിസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും നടത്തി..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe