കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 225 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 1800 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,415 രൂപയായും പവന്റേത് 1,15,320 രൂപയായും വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 185 രൂപയുടെ വര്‍ധനയുണ്ടായി. 94,760 രൂപയിലാണ് ഒരു പവന് 18 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 145 രൂപയുടെ വര്‍ധനയുണ്ടായി.
ഇന്ന് രാവിലെ സ്വര്‍ണവില ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വര്‍ധിച്ചിരുന്നു. പവന്റെ വില 1,13,520 രൂപയായും വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.
ചൊവ്വാഴ്ച മൂന്നു തവണയായി കുതിച്ചുയര്‍ന്ന സ്വര്‍ണവില, വൈകീട്ട് അഞ്ചു മണിയോടെ കുറഞ്ഞിരുന്നു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 3,160 രൂപ കൂടിയ ശേഷം ?അഞ്ചു? മണിയോടെ 540 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1,09,840 രൂപയായി
