കൊച്ചി: കേരളത്തിൽ ഉൾപ്പടെ ദക്ഷിണ റെയിൽവേയിൽ വിവിധ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള 109 വണ്ടികൾക്കാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന 13 ട്രെയിനുകളാണ് ഏഴ് വ്യത്യസ്ത സ്റ്റേഷനുകളിൽ ഇനി നിർത്തുക.ജനുവരി 26 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള തീയതികൾക്കുള്ളിൽ പുതിയ സ്റ്റോപ്പുകളിൽ ഈ ട്രെയിനുകളിൽ നിർത്തിത്തുടങ്ങും. നേരത്തെ കൊവിഡിന് ശേഷം നിർത്തലാക്കിയ വിവിധ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചതും പുതുതായി അനുവദിച്ച സ്റ്റോപ്പുകളും ഇതിലുണ്ട്. പുതിയ സ്റ്റോപ്പുകളും ട്രെയിൻ നിർത്തി തുടങ്ങുന്ന തീയതിയും അറിയാം.
ട്രെയിൻ സ്റ്റോപ്പുകൾ, നിർത്തിത്തുടങ്ങുന്ന തീയതി
- ചെന്നൈ എഗ്മോർ – ഗുരുവായൂർ – എഗ്മോർ എക്സ്പ്രസ് – അമ്പലപ്പുഴ – ജനുവരി 26
- എറണാകുളം – കായംകുളം – എറണാകുളം മെമു – ഏറ്റുമാനൂർ – ജനുവരി 26
- മധുര – ഗുരുവായുർ – മധുര എക്സ്പ്രസ് – ചെറിയനാട് – ജനുവരി 26
- തിരുവനന്തപുരം – വരാവൽ – പരപ്പനങ്ങാടി- ഫെബ്രുവരി രണ്ട്
- നാഗർകോവിൽ – ഗാന്ധിധാം – പരപ്പനങ്ങാടി – ജനുവരി 27
- തിരുവനന്തപുരം – വരാവൽ – വടകര – ഫെബ്രുവരി രണ്ട്
- തിരുവനന്തപുരം – ഭാവ്നഗർ – വടകര – ജനുവരി 29
- എറണാകുളം – പുണെ – വടകര – ജനുവരി 27
- പുണെ – എറണാകുളം സൂപ്പർ ഫാസ്റ്റ് – വടകര – ജനുവരി 28
- ഹിസാർ – കോയമ്പത്തൂർ – ഹിസാർ സൂപ്പർഫാസ്റ്റ് – തിരൂർ – ജനുവരി 31
- തൃശ്ശുർ – കണ്ണൂർ എക്സ്പ്രസ് – കണ്ണൂർ സൗത്ത് – ജനുവരി 26
-
കൊവിഡിന് ശേഷം നിർത്തലാക്കിയ വിവിധ സ്റ്റേഷനുകളിലെ സ്റ്റോപ്പ് വീണ്ടും അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും റെയിൽവേ ഇതുവരെയും അതിന് തയ്യാറായിട്ടില്ല. കാഞ്ഞങ്ങാട് ഉൾപ്പെടെ സ്റ്റേഷനുകളിൽ ഒരേ ട്രെയിൻ ഒരു റൂട്ടിൽ നിർത്തുകയും തിരിച്ചുപോകുമ്പോൾ ആ സ്റ്റേഷനിൽ നിർത്താതെയും പോകുന്നുണ്ട്. ഇവ പരിഹരിക്കണമെന്ന ആവശ്യവും റെയിൽവേയ്ക്ക് മുന്നിലുണ്ട്.
