ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം!

news image
Jan 24, 2026, 4:43 am GMT+0000 payyolionline.in

ബാങ്കിൽ എന്തെങ്കിലും അത്യാവശ്യമുണ്ടോ? എങ്കിൽ ബുധനാഴ്ച വരെ കാത്തിരുന്നേ മതിയാകൂ. രാജ്യത്തെ ബാങ്കുകൾ നാളെ മുതൽ തുടർച്ചയായി നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ശനിയും ഞായറും റിപ്പബ്ലിക് ദിന അവധിയും കഴിഞ്ഞ് ബാങ്കുകൾ തുറക്കുമെന്ന് കരുതിയെങ്കിൽ തെറ്റി ചൊവ്വാഴ്ച ജീവനക്കാർ പണിമുടക്കിലാണ്!

ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന വർഷങ്ങളായുള്ള ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ജനുവരി 27 ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് ലേബർ കമ്മിഷണറുമായി നടത്തിയ അവസാനവട്ട ചർച്ചകളും പരാജയപ്പെട്ടതോടെ സമരം ഉറപ്പായി.

 

തുടർച്ചയായ നാല് ദിവസങ്ങളിൽ ബ്രാഞ്ചുകൾ അടഞ്ഞുകിടക്കുന്നതിനാൽ ചെക്ക് ക്ലിയറൻസ്, വൻതുകയുടെ പണമിടപാടുകൾ എന്നിവ പൂർണ്ണമായും തടസ്സപ്പെടും. എങ്കിലും എച്ച്‌ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകൾ പണിമുടക്കിൽ പങ്കെടുക്കാത്തത് സാധാരണക്കാർക്ക് ആശ്വാസമാകും. എടിഎമ്മുകളും ഡിജിറ്റൽ പേയ്‌മെന്റുകളും പ്രവർത്തിക്കുമെങ്കിലും ബാങ്കുകൾ തുറക്കുന്ന ബുധനാഴ്ച വരെ തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe