തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ പിഴ നോട്ടിസ് നൽകിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവ രണ്ടു മണിക്കൂറിനുള്ളിൽ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നൽകി. എന്നാൽ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോർഡുകൾ മാറ്റിയതൊഴിച്ചാൽ കാര്യമായ ഇടപെടൽ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. തുടർന്ന്, വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള റോഡിൽ സ്ഥാപിച്ച ബോർഡുകളുടെയും മറ്റും കണക്കെടുത്തു. തുടർന്നാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടിസ് നൽകിയത്. ആദ്യ നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ നിശ്ചിത ദിവസങ്ങൾക്കകം രണ്ടാമത് നോട്ടിസ് നൽകുകയാണ് അടുത്ത നടപടിക്രമം. ഇതിനും മറുപടി കിട്ടിയില്ലെങ്കിൽ രണ്ടു തവണ ഹിയറിങ് നടത്തണം. ഈ ഹിയറിങ്ങിലും പങ്കെടുത്തില്ലെങ്കിൽ ജപ്തി നടപടികളിലേക്കു കടക്കാമെന്ന് റവന്യു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
- Home
- Latest News
- പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഫ്ലെക്സ് ബോർഡ്: ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് ബിജെപി ഭരിക്കുന്ന കോർപറേഷൻ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഫ്ലെക്സ് ബോർഡ്: ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് ബിജെപി ഭരിക്കുന്ന കോർപറേഷൻ
Share the news :
Jan 24, 2026, 9:46 am GMT+0000
payyolionline.in
3.15 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം, ബജറ്റിൽ പ്രഖ്യാപനം; അതി ..
ഭാഗ്യശാലിക്ക് 20 കോടി കിട്ടില്ല ! കാരണമെന്ത്? ആകെ എത്ര കിട്ടും? ഒരുകോടിയിൽ എ ..
Related storeis
ഭാഗ്യശാലിക്ക് 20 കോടി കിട്ടില്ല ! കാരണമെന്ത്? ആകെ എത്ര കിട്ടും? ഒര...
Jan 24, 2026, 9:59 am GMT+0000
3.15 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം, ബജറ്റിൽ പ്രഖ്...
Jan 24, 2026, 9:13 am GMT+0000
ശബരിമല കേസിൽ എസ്.ഐ.ടിക്ക് വീഴ്ച സംഭവിച്ചു, മുഖ്യമന്ത്രിയുടെ ഓഫീസ് ന...
Jan 24, 2026, 9:11 am GMT+0000
20 കോടി ആരുടെ പോക്കറ്റില്‍ ? ഏത് ജില്ലയില്‍ ? അറിയാം ക്രിസ്മസ്- ന്യ...
Jan 24, 2026, 9:02 am GMT+0000
കേരളത്തിന്റെ പൊലീസിന് ജനസൗഹൃദ മുഖം നൽകാനായി, സംസ്ഥാനത്തെ ക്രമസമാധാന...
Jan 24, 2026, 8:29 am GMT+0000
മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി
Jan 24, 2026, 7:42 am GMT+0000
More from this section
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധ...
Jan 24, 2026, 6:35 am GMT+0000
അതിവേഗ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി...
Jan 24, 2026, 6:10 am GMT+0000
ഇലക്ട്രിക് ലൈനിൽ നിന്നുള്ള സ്പാർക്കിൽ ചെങ്ങോട്ട് കാവില്‍ അടിക്കാട...
Jan 24, 2026, 6:04 am GMT+0000
‘പ്രോട്ടോക്കോൾ അറിയാം, അതിനാലാണ് മോദിക്കരികിലേക്ക് പോകാതിരുന്...
Jan 24, 2026, 5:36 am GMT+0000
ക്യുആര്‍ കോഡ് സ്കാൻ ചെയ്താല്‍ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ...
Jan 24, 2026, 4:52 am GMT+0000
തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ ...
Jan 24, 2026, 4:48 am GMT+0000
ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച വരെ കാത...
Jan 24, 2026, 4:43 am GMT+0000
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
Jan 24, 2026, 4:42 am GMT+0000
താമരശേരി ചുരത്തിൽ ഗതാഗത തടസ്സം
Jan 24, 2026, 4:35 am GMT+0000
കൊടുവള്ളിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; പരിശോധന ശക്തമാക്കാൻ പൊ...
Jan 24, 2026, 3:32 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
Jan 24, 2026, 3:30 am GMT+0000
വടകരയിൽ 1.485 കിലോ കഞ്ചാവ് പിടികൂടി; പയ്യോളി സ്വദേശി അടക്കം രണ്ട് പ...
Jan 24, 2026, 3:21 am GMT+0000
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന...
Jan 24, 2026, 3:07 am GMT+0000
വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട...
Jan 24, 2026, 3:04 am GMT+0000
കേരളത്തിൽ 13 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ്; വടകരയിൽ നാല് ട്രെയിനു...
Jan 23, 2026, 3:33 pm GMT+0000
