സ്വന്തം ചിത്രങ്ങള്‍ മീമുകളാക്കി മാറ്റാന്‍ കഴിയുന്ന ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍. മി മീം എന്ന പുതിയ ഫീച്ചര്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സ്വന്തം ഫോട്ടോകള്‍ മീം ആക്കി മാറ്റാന്‍ സാധിക്കുന്ന ഫണ്‍ ഫീച്ചറാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബറില്‍ പ്രഖ്യാപിച്ച ഫീച്ചര്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെത്തിയിരിക്കുന്നത്. ഗൂഗിള്‍ ഫോട്ടോസിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. നിലവില്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലഭ്യമാകുന്ന ക്രിയേറ്റീവ് ഫീച്ചറുകള്‍ക്കൊപ്പമാണ് പുതിയ ഫീച്ചറും എത്തുന്നത്.ഉപഭോക്താവ് തെരഞ്ഞടുക്കുന്ന ഫോട്ടോ മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിച്ച് മീം ആക്കി മാറ്റാന്‍ സാധിക്കുകയുള്ളൂവെന്നും ഗൂഗിള്‍ അറിയിച്ചു. ഫോട്ടോ തെരഞ്ഞെടുക്കുകയും ഫീച്ചറിനുള്ളില് ലഭ്യമായിരിക്കുന്ന ടെക്സ്റ്റുകള്‍ ഉപയോഗിച്ച് മീം ഫോര്‍മാറ്റുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
നിലവില്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യമാകുക. വൈകാതെ മറ്റു രാജ്യങ്ങളിലും ഫീച്ചറെത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
