വില കുത്തനെ കുറയും, 96 ശതമാനം ഉല്‍പന്നങ്ങള്‍ക്കും തീരുവ ഇല്ല: ചരിത്ര നേട്ടമായി ഇന്ത്യ–യൂറോപ്യന്‍ വ്യാപാര കരാര്‍

news image
Jan 28, 2026, 4:00 am GMT+0000 payyolionline.in

ബെൽജിയം/ഡൽഹി ∙ ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ധാരണയായി. കരാറില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പുവച്ചു. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഉല്‍പന്നങ്ങളുടെ വില കുറയും. 96% ഉല്‍പന്നങ്ങള്‍ക്കും തീരുവ ഇല്ല. യൂറോപ്യന്‍ കാറുകളുടെ വില കുത്തനെ കുറയും. പ്രതിരോധ സഹകരണ കരാറും ഒപ്പുവച്ചു.

ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലാണ് സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്നലെ പൂര്‍ത്തിയായിരുന്നു.

മാസങ്ങൾക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔപചാരികമായി കരാറില്‍ ഒപ്പിടും. ഇരു രാഷ്ട്രങ്ങൾക്കും നേട്ടമാകുന്ന കരാർ അടുത്ത വർഷമാകും പ്രാബല്യത്തിലാവുക. യുഎസിന്റെ ഇരട്ടതീരുവയ്ക്കും ഇന്ത്യ – യുഎസ് കരാര്‍ അനിശ്ചിതമായി നീളുന്നതിനുമിടെയാണ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe