​പോലീസ് ഓഫീസർ സുരേഷ് ഒ.കെ നിർമ്മിച്ച ‘നേര്’ ആൽബത്തിന് വീണ്ടും പുരസ്കാരം.

news image
Jan 28, 2026, 2:56 pm GMT+0000 payyolionline.in

 

കൊയിലാണ്ടി:ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ്ഓഫീസർ (DVR ) സുരേഷ് . ഒ കെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച നേര് എന്ന ലഹരി വിരുദ്ധ വിഷ്വൽ ആൽബത്തിന് വീണ്ടും അവാർഡ്സംസ്ക്കാര സാഹിതി സംസ്ഥാന കമ്മറ്റി നടത്തിയ ഷോർട്ട് ഫിലിം മ്യൂസിക്കൽ വീഡിയോ ഫെസ്റ്റിവലിൽ നേരിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്ന ന്യൂ ഇന്ത്യൻ ഫിലിം അക്കാദമിയുടെ അവാർഡും നേരിന് ലഭിച്ചിരുന്നു.

ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്കാര സാഹിതിയുടെ ഫെസ്റ്റിവലിൽ ബിഗ് സ്ക്രീനിൽ ആൽബം പ്രദർശിപ്പിക്കും. ഫെബ്രുവരി 17ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe