ലോകകേരള സഭയില്‍ മെട്രോമാന് ഇ ശ്രീധരനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞയാള്‍ അതിവേഗ റെയില്‍ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. കെ- റെയിലിന്റെ ബദലായുള്ള ഈ പദ്ധതിയെക്കുറിച്ചുള്ള ഈ ശ്രീധരന്റെ വാക്കുകള്‍ കേട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് അതേക്കുറിച്ച് യാതൊന്നും അറിവുമുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ടെക്നോക്രാറ്റ് രീതികള്‍ മാത്രമല്ല അധികാര കേന്ദ്രങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആള് കൂടിയായ ഈ ശ്രീധരന് കൃത്യമായി ആശയവിനിമയം നടത്തിയില്ലെന്നാണ് മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്
സില്‍വര്‍ലൈനും അതിന്റെ ബദലായി നടപ്പിലാക്കാനിരുന്ന അതിവേഗ റെയിലിനെക്കുറിച്ചും കഴിഞ്ഞ ദിവസം ഇ ശ്രീധരന് ചില പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മറുപടി നല്‍കിയിരിക്കുന്നത്. ഈ ശ്രീധരന്റെ ബദല്‍ അംഗീകരിക്കാന്‍ സന്തോഷമേ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നുള്ളൂ. ശ്രീധരന് പറഞ്ഞത് പ്രകാരം കെ വി തോമസ് വഴി കേന്ദ്രമന്ത്രിയെ ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ ഒരു പദ്ധതിപോലും കേന്ദ്രമന്ത്രിയുടെ മനസിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ വി തോമസ് കൃത്യമായി പ്രൊപ്പോസല്‍ നല്‍കിയിട്ട് മറുപടി കിട്ടിയില്ലെന്നും ലോക കേരള സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് ഇ ശ്രീധരന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് മെട്രോമാന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതിവേഗ റെയില്‍ പദ്ധതിക്കുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൊടുത്തെന്നും അവര്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നുമാണ് ഇ ശ്രീധരന് സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
- Home
- Latest News
- അതിവേഗ റെയില്‍: ലോകകേരള സഭയില്‍ മെട്രോമാന് ഈ ശ്രീധരന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം
അതിവേഗ റെയില്‍: ലോകകേരള സഭയില്‍ മെട്രോമാന് ഈ ശ്രീധരന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം
Share the news :
Jan 30, 2026, 9:34 am GMT+0000
payyolionline.in
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്ങളുടെ ദർശന ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
