കൊയിലാണ്ടി: ഉള്ള്യേരിയില്‍ വീട്ടുപറമ്പിലെ ചതുപ്പില്‍ അകപ്പെട്ട പശുവിന് രക്ഷകരായി കൊയിലാണ്ടിയിലെ അഗ്നിരക്ഷാസേന. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവന്റെ പശു ചതുപ്പില്‍ കുടുങ്ങിയത്. മാധവന്റെ പറമ്പിലെ ചളിയും വെള്ളവും നിറഞ്ഞ ചതുപ്പിലാണ് പശു വീണത്. മുകളിലേക്ക് കയറാന്‍ പറ്റാത്ത നിലയിലായിരുന്നു.
കൊയിലാണ്ടില്‍ നിന്നും അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബിജു വി.കെയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പശുവിനെ സുരക്ഷിതമായി കരക്കെത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി.എം, എസ്.എഫ്.ആര്‍.ഒ ഷിജി.ഐ, എഫ്.ആര്‍.ഒമാരായ ലതീഷ് നടുക്കണ്ടി, ഇര്‍ഷാദ് ടി.കെ, സുകേഷ് കെ.ബി, സുജിത്ത് എസ്.പി, നിധിന്‍രാജ് ഇ.കെ, ഹോം ഗാര്‍ഡ് സുധീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
