വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി

news image
Feb 1, 2026, 7:43 am GMT+0000 payyolionline.in

വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി

 

ഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ ശിക്ഷ മാത്രമായിരിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഇളവ് നൽകും. പതിനാറാം ധനകാര്യ കമ്മീഷൻ നിർദേശിച്ച 41% വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കും. 50 ശതമാനം എന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ല. 2025- 26 ല്‍ ധനക്കമ്മി 4.4 ശതമാനത്തില്‍ നിര്‍ത്തി. 1.4 ലക്ഷം കോടി സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്‍ഡ് നൽകും. പതിനാറാം ധനകാര്യ കമ്മീഷൻ ശിപാർശ അംഗീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe