ന്യൂഡൽഹി ∙ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുലഭമായ അപൂർവ ധാതുക്കളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന നിർദേശത്തിനു കേന്ദ്രബജറ്റിൽ പച്ചക്കൊടി. ഖനനം, സംസ്കരണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക അപൂർവ ധാതു ഇടനാഴികൾ സ്ഥാപിക്കുന്നതിന് കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുമെന്നാണ് ബജറ്റിലുള്ളത്.
രാജ്യാന്തര തുറമുഖമായ വിഴിഞ്ഞം– ചവറ– കൊച്ചിയെ ബന്ധിപ്പിക്കുന്ന അപൂർവ ധാതു ഇടനാഴി വികസിപ്പിക്കുന്നതിന് 1000 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
