കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

news image
Feb 2, 2026, 1:57 pm GMT+0000 payyolionline.in

ഇരിക്കൂർ: ബ്ലാത്തൂർ മുല്ലച്ചേരിയിൽ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി ഇഞ്ചിക്കാലിൽ നാരായണൻ (72), മണ്ണേരി ഉന്നതിയിലെ ചീകണ്ടി സുമ (47) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സുമയെ ഷെഡ്ഡിലും നാരായണനെ സമീപത്തുള്ള മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കശുവണ്ടി പെറുക്കാൻ എത്തിയവർ നാരായണനെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടു. പിന്നീട് പരിശോധിച്ചപ്പോൾ സമീപത്തെ ഷെഡ്ഡിൽ സുമയെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഉളിക്കൽ സിഐ ഡോളി വി എം, ഇരിക്കൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ അബ്ദുൽ നാസർ, എം സി മനോഹരൻ എന്നിവർ അടങ്ങുന്ന സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  പരേതരായ കണ്ണൻ-പൈതൽ എന്നിവരുടെ മകനാണ് നാരായണൻ. ഭാര്യ: ശുശീല. മക്കൾ: സുജില, സുധിഷ്, സുനിത. സഹോദരങ്ങൾ: പരേതരായ കല്യാണി, മാധവി. മണ്ണേരി ഉന്നതിയിലെ പരേതനായ കെ ബാലന്റെ ഭാര്യയാണ് സുമ. മക്കൾ: ഭാവന, അമ്മു, കാവ്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe