കൊ​ച്ചി ക​ട​ൽ​തീ​ര​ത്ത് ക​ക്ക​ക​ൾ ച​ത്ത​ടി​യു​ന്നു; തീ​ര​ത്ത​ടി​യു​ന്ന മാ​ലി​ന്യ​മാ​ണ് കാ​ര​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

news image
Feb 5, 2026, 5:38 am GMT+0000 payyolionline.in

ഫോ​ർ​ട്ട് കൊ​ച്ചി: കൊ​ച്ചി ക​ട​ൽ​തീ​ര​ത്ത് ക​ക്ക​ക​ൾ ച​ത്ത​ടി​യു​ന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ച​ത്ത ക​ക്ക​ക​ളു​ടെ തോ​ടു​ക​ളാ​ണ് തീ​ര​ത്ത​ടി​യു​ന്ന​ത്. കാ​യ​ലു​ക​ളി​ൽ​നി​ന്ന് ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​മാ​ണ് ക​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

ച​ത്ത മൃ​ഗ​ങ്ങ​ൾ, അ​റ​വു​മാ​ലി​ന്യം, ഫാ​ക്ട​റി മാ​ലി​ന്യം തു​ട​ങ്ങി വി​വി​ധ ത​രം മാ​ലി​ന്യ​ങ്ങ​ൾ കാ​യ​ൽ വ​ഴി അ​ഴി​മു​ഖ​ത്ത് ഒ​ഴു​കി​യെ​ത്തു​മ്പോ​ൾ ഇ​വ അ​ടി​യു​ന്ന​ത് തീ​ര​ത്താ​ണ്. അ​ടി​ത​ട്ടി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ക​ക്ക​ക​ൾ​ക്ക് ഇ​വ ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്. ഒ​രു മാ​സം മു​മ്പു​വ​രെ പോ​ള​പാ​യ​ലു​ക​ളാ​ണ് തീ​ര​ത്ത് അ​ടി​ഞ്ഞി​രു​ന്ന​ത്. ഇ​വ​ക്ക് ശ​മ​നം വ​ന്ന​പ്പോ​ഴാ​ണ് ച​ത്ത് ചീ​ഞ്ഞ മൃ​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള മാ​ലി​ന്യം ഒ​ഴു​കി തീ​ര​ത്തെ​ത്തു​ന്ന​ത്.

വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ക​ഴി​യു​ന്ന ജ​ല​ജീ​വി​ക​ൾ​ക്ക് പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യം ഭീ​ഷ​ണി​യാ​കു​ന്നു​വെ​ന്ന് അ​ടു​ത്തി​ടെ ഗ​വേ​ഷ​ണ സം​ഘ​ങ്ങ​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ത്ത​രം പ്ര​തി​ഫ​ല​ന​മാ​കം തീ​ര​ത്തോ​ട് ചേ​ർ​ന്ന് അ​ടി​ത്ത​ട്ടി​ൽ ക​ഴി​യു​ന്ന ക​ക്ക​ക​ളെ​യും ബാ​ധി​ക്കു​ന്ന​തെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തീ​ര​ത്ത​ടി​യു​ന്ന ക​ക്ക​ക​ൾ മ​റ്റു ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വാ​രി​മാ​റ്റു​ന്നു​ണ്ട്. ര​ണ്ടാ​ഴ്ച​ക്കി​ടെ ഏ​താ​ണ്ട് ഇ​രു​ന്നൂ​റോ​ളം ചാ​ക്ക് ക​ക്ക തോ​ടു​ക​ൾ മാ​റ്റി​യ​താ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. കാ​യ​ലു​ക​ളി​ലും തോ​ടു​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe