കോഴിക്കോട്: നഗരമധ്യത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ടെക്സ്റ്റൈൽസിന്റെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തം ഉണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം, ഇത് വലിയൊരു ദുരന്തം ഒഴിവാക്കി. എന്നാൽ, കെട്ടിടത്തിന്റെ ഗ്ലാസുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് നിലവിൽ അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. പതിനായിരം ചതുരശ്ര അടിയോളം വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നുപിടിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള വെഡ്ഡിങ് സെക്ഷൻ ഗോഡൗണിൽ നിന്നാണ് തീ ഉത്ഭവിച്ചതെന്നാണ് പ്രാഥമിക വിവരം. നിമിഷങ്ങൾക്കകം തന്നെ തീ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നഗരമധ്യത്തിലായതിനാൽ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്. നിലവിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചു. രണ്ടാം തവണയാണ് ടെക്സ്റ്റൈൽസ് അഗ്നിക്കിരയാകുന്നത്. 2023 ഏപ്രിൽ ഒന്നിനും തീപിടുത്തമുണ്ടായിരുന്നു.
- Home
- Latest News
- കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
Share the news :
Feb 17, 2026, 1:47 pm GMT+0000
payyolionline.in
രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും നടത്തി യൂത്ത് കോൺഗ്രസ്സ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 ബുധനാഴ്ച പ്രവർത്തിക്കു ..
Related storeis
ശബരിമല സ്വർണക്കൊള്ള: `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക...
Feb 17, 2026, 9:50 am GMT+0000
രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി, വൈ...
Feb 17, 2026, 9:47 am GMT+0000
സർക്കാർ സേവനങ്ങൾ ‘വാട്സ്ആപ്പ്’ വഴിയും; വിപ്ലവകരമായ നീക്...
Feb 17, 2026, 8:05 am GMT+0000
സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിയിൽ വെടിവയ്പ്പ്; 12 പ്രതികളെ അറസ്റ്...
Feb 17, 2026, 7:59 am GMT+0000
സഞ്ചാരികളെ ഇതിലെ ഇതിലെ; റെക്കോഡുകൾ ഭേദിച്ച് കേരള ടൂറിസം
Feb 17, 2026, 6:41 am GMT+0000
ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്! അറിയാം ഇന്‍...
Feb 17, 2026, 5:34 am GMT+0000
More from this section
പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു.
Feb 17, 2026, 4:30 am GMT+0000
തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം
Feb 17, 2026, 4:28 am GMT+0000
നടിക്ക് ഐക്യദാർഢ്യം: ‘അവൾക്കൊപ്പം’ കാമ്പയിനുമായി WCC; ഇന്ന് വൈകിട്ട...
Feb 17, 2026, 3:57 am GMT+0000
ജനറല്‍ കോച്ചുകള്‍ക്കും ശുചിത്വം ഉറപ്പാക്കി റെയില്‍വേ
Feb 16, 2026, 5:01 pm GMT+0000
കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന്...
Feb 16, 2026, 4:51 pm GMT+0000
ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതല്‍; 1,050 കോടി രൂപ അനുവദിച്ച...
Feb 16, 2026, 3:57 pm GMT+0000
‘സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാകാൻ നഗരനയത്തിന് കഴിയും’; നഗര വിക...
Feb 16, 2026, 10:29 am GMT+0000
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാ...
Feb 16, 2026, 8:34 am GMT+0000
ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ട്രെൻഡ്: സോഷ്യൽ മീഡിയയിലെ പുത്തൻ തരംഗത...
Feb 16, 2026, 6:40 am GMT+0000
എം.വി. ഗോവിന്ദന് പെൻഷൻ തുക നൽകിയതിന് പിന്നിൽ നേതാക്കളുടെ തിരക്കഥ; പ...
Feb 16, 2026, 6:37 am GMT+0000
നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹസംഘത്തിന്റെ ആ...
Feb 16, 2026, 4:49 am GMT+0000
താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ
Feb 16, 2026, 4:47 am GMT+0000
ഇൻസ്റ്റഗ്രാമിൽ ഇനി മുഖം മാറ്റാം; ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വര...
Feb 16, 2026, 3:43 am GMT+0000
പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാത; രണ്ടാം ഘട്ടത്തിന്...
Feb 16, 2026, 3:41 am GMT+0000
കീബോർഡിലെ അക്ഷരങ്ങൾ എന്തുകൊണ്ടാണ് ക്രമരഹിതമായിരിക്കുന്നത്? QWERTY ല...
Feb 16, 2026, 2:08 am GMT+0000
