കൊയിലാണ്ടി: കാപ്പാട് മുനമ്പം കൈപ്പുഴ ബണ്ടിന് സമീപം മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയുടെ വലയിൽ മനുഷ്യ തലയോട്ടി കുടുങ്ങി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കായലിൽ മീൻ പിടിക്കാനായി വല വീശിയപ്പോഴാണ് തലയോട്ടി കുടുങ്ങിയത്.
വിവരമറിഞ്ഞതിനെത്തുടർന്ന് കോസ്റ്റൽ പോലീസും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു. ഇത് എത്ര കാലം പഴക്കമുള്ളതാണെന്നും ആരുടേതാണെന്നും കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തും.
