പി.എം അഷ്റഫ് പയ്യോളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്

news image
Mar 3, 2026, 5:40 am GMT+0000 payyolionline.in

പയ്യോളി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം. പ്രമുഖ പൊതുപ്രവർത്തകനും നിലവിൽ പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ പി.എം അഷ്റഫിനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചു. നിലവിലെ പ്രസിഡന്റ് മുജേഷ് ശാസ്ത്രി പയ്യോളി നഗരസഭ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ സാരഥിയെ നിശ്ചയിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ ഉത്തരവിറക്കിയത്.

ദീർഘകാലമായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ പി.എം അഷ്റഫ് നിലവിൽ ജനശ്രീ പയ്യോളി മണ്ഡലം ചെയർമാൻ, മാനവ സംസ്കൃതി കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. കൂടാതെ സംസ്കാര സാഹിതി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്, കെ.എസ്.എസ്.പി.എ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്‌, മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ്‌ ട്രഷറര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. ഗ്രന്ഥാലയ രംഗത്തും സജീവമായ അഷ്റഫ് ലൈബ്രറി കൗൺസിൽ മേഖലാ സമിതി ചെയർമാൻ, കുറിഞ്ഞിത്താര പൊതുജന വായനശാല പ്രസിഡന്റ്‌ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe