കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

news image
Mar 3, 2026, 6:02 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കാവുവട്ടം പഴങ്കാവിൽ കോളനിയിൽ താമസിക്കുന്ന ഓടക്കൽ ജറീഷ് (30) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം.

നൗഷാദിന്റെയും പരേതയായ ജമീലയുടെയും മകനാണ് ജറീഷ്. ബഷീർ, ജംഷീർ എന്നിവർ സഹോദരങ്ങളാണ്. അപകടത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe