ഇടുക്കി: സിപിഐഎം ജില്ലാ സെക്രട്ടറി എല്ലായിടത്തും നടന്ന് പട്ടി ഓരിയിടുന്ന പോലെ ബഹളം വയ്ക്കുന്നുവെന്ന് ഇടുക്കി മുൻ ഡിസിസി പ്രസിഡന്റ് ജോയ് തോമസ്. കോൺഗ്രസുകാർക്ക് നേരെ ഏത് കൊടികുത്തിയവൻ വന്നാലും കൈയും കാലും തല്ലിയൊടിക്കുമെന്നും ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസിൽ സംസാരിക്കവേ ജോയ് തോമസ് പറഞ്ഞു.
എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൊന്നുകളഞ്ഞ ആളുകളാണ്. അതിന്റെ പാപഭാരം മുഴുവൻ കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെയും തലയിൽ കെട്ടിവച്ചു. കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് സിപിഐഎം പറയണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ധീരജ് വധത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
