മൂടാടിയിൽ മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു

news image
Mar 12, 2026, 4:45 am GMT+0000 payyolionline.in

മൂടാടി: ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മൂടാടി ബീച്ചിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില വിതരണോദ്ഘാടനം നിർവഹിച്ചു. പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ കെ. സത്യൻ, സജ്ന പിരിശത്തിൽ, വാർഡ് അംഗങ്ങളായ റൗസി ബഷീർ, കെ.പി. കരീം, അനസ് ആയടത്തിൽ, ഉസ്ന, അനസ് അണ്യാട്ട് എന്നിവർ സംസാരിച്ചു. പപ്പൻ മൂടാടി സ്വാഗതവും ഫിഷറീസ് സബ് ഇൻസ്പെക്ടർ സന്ധ്യ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe